2009 മേയ് 15, വെള്ളിയാഴ്‌ച

ബീഫ് വരട്ടിയത്

ആവശ്യം ഉള്ള സാധനങ്ങള്‍

1. പോത്തിറച്ചി - 1/2 കിലോ

2. തൈര് - 1 കപ്പ്‌

3. മഞ്ഞള്‍ പൊടി - 1.1/2 ടീസ്പൂണ്‍

4. ഏലക്ക - 2 എണ്ണം

ഗ്രാമ്പു - 2 എണ്ണം

കറുവാപട്ട- 1 ഇഞ്ഞ് കഷ്ണം

കുരുമുളക് - 10 എണ്ണം

5. സവോള കൊത്തിയരിഞ്ഞത്‌ -1 കപ്പ്

6. ഇഞ്ചി അരച്ചത് - 1 ടീസ്പൂണ്

‍വെളുത്തുള്ളി അരച്ചത് - 2 ടീസ്പൂണ്‍

മല്ലിപൊടി - 2 ടീസ്പൂണ്‍

ജീരകം പൊടിച്ചത് - 2 ടീസ്പൂണ്‍

മുളകുപൊടി - 2 ടീസ്പൂണ്‍

7. തക്കാളി അരിഞ്ഞത് - 2 ടീസ്പൂണ്‍

8. എണ്ണ -1/2 കപ്പ്

9. ഉപ്പു - പാകത്തിന്


പാചകം ചെയുന്ന വിധം


പോത്തിറച്ചി കഷ്ണങള്‍ തൈരും ഉപ്പും മഞ്ഞള്‍ പൊടിയും പുരട്ടി 30 മിനിട്ട് വയ്ക്കുക.നാലാമത്തെ ചേരുവ വറുത്തു പൊടിച്ചു മാറ്റി വെക്കുക. എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സവോള ചേര്‍ത്ത് വഴറ്റുക. 10 മിനിട്ടിനു ശേഷം ആറാമത്തെ ചേരുവയും തക്കാളിയും ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിയുമ്പോള്‍ പുരട്ടി വെച്ചിരിക്കുന്ന ഇറച്ചി ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. ഇടക്ക് അല്‍പ്പം വെള്ളം ചേര്‍ക്കാം. കറി തീരെ വരണ്ടു പോകരുത്. നേരത്തെ പൊടിച്ചു വെച്ചിരിക്കുന്ന മസാല 1/4 ടീസ്പൂണ്‍ വിതറി ചൂടോടെ കഴിക്കാം

Pachakam   © 2008. Template Recipes by Emporium Digital

TOP