2009 മേയ് 15, വെള്ളിയാഴ്‌ച

മാമ്പഴക്കാളന്‍

മാമ്പഴക്കാളന്‍ :
1. നല്ല പഴുത്ത കറിമാമ്പഴം - അരകിലോഗ്രം
2. മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
3. മുളക്പൊടി - 1 ടീസ്പൂണ്‍
4. ഉപ്പ് - ഒരു ടീസ്പൂണ്‍
5. നാളികേരം - അര മുറി
6. ജീരകം - ഒരു നുള്ള് പച്ചമുളക് - 3 എണ്ണം
7. തൈര്. - ഒരു കപ്പ്
8. കടുക് - ഒരു ടീസ്പൂണ്‍
9. ഉലുവ - അര ടീസ്പൂണ്‍
10. കറിവേപ്പില - 2 ഇതള്‍

പാചകം ചെയ്യുന്ന രീതി
മാമ്പഴം തൊലി പൊളിച്ചു കളഞ്ഞ് ഒന്നാം ചേരുവകളുമായി ചെറു തീയില്‍ വേവിക്കുക, രണ്ടാം ചേരുവകളെല്ലാം നല്ല മയത്തില്‍ അല്‍ പ്പം തൈരു ചേര്‍ ത്ത് അരച്ചെടുത്തു ബാക്കി തൈരും ചേര്‍ ത്ത് വേവിച്ച മാമ്പഴത്തില്‍ ചേര്‍ ത്തു ചെറു തീയില്‍ തിളപ്പിക്കുക, ചാറു കുറുകി കഴിയുമ്പോള്‍ വാങ്ങിവെച്ചു നാലാം ചേരുവകള്‍ വെളിച്ചെണ്ണയില്‍ വറുത്തൊഴിക്കുക.
(മാമ്പഴത്തിനു മധുരം കുറവെങ്കില്‍ അല്പം ശര്‍ ക്കര ചേര്‍ ത്താല്‍ മതി)... മാമ്പഴക്കാളന്‍ തയ്യാര്‍ .

Pachakam   © 2008. Template Recipes by Emporium Digital

TOP