കരിമീന്‍ പൊള്ളിച്ചത്
ആവശ്യം ഉള്ള സാധനങ്ങള്‍
കരിമീന്‍ - 10 എണ്ണം
വറ്റല്‍ മുളക് - 20 എണ്ണം
കുരുമുളക് - 15 എണ്ണം
ചുവന്നുള്ളി - 15 എണ്ണം
മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍
വെളുത്തുള്ളി - 5 അല്ലി
നാരങ്ങ- 2 എണ്ണം
എണ്ണ- ആവശ്യത്തിനു
ഉപ്പു - പാകത്തിന്.
പാചകം ചെയുന്ന വിധം
മീന്‍ നന്നായി കഴുകിയ ശേഷം വറുക്കാനായി വരയുക.നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് 15 മിനിട്ട് വച്ചശേഷം കുരുമുളക്, വറ്റല്‍ മുളക്, മഞ്ഞള്‍, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ അരച്ചു മീനില്‍ പുരട്ടുക .പരന്ന പാത്രത്തില്‍ എണ്ണ പുരട്ടിയ വാഴയില വെച്ച ശേഷം അതില്‍ മീന്‍ വെച്ച് മറ്റൊരു ഇല കൊണ്ട് അത് മൂടുക. പാത്രം അടച്ചു വെച്ച് മീനിന്റെ 2 വശവും വേവിച്ച് എടുക്കണം . 2 വശവും വെന്തു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ