2009 മേയ് 15, വെള്ളിയാഴ്‌ച

ഗുലാബ് ജാം

ആവശ്യമുള്ള സാധനങ്ങള്‍

പാല്പ്പൊടി- എട്ട് ടേബിള്‍സ്പൂണ്‍
മൈദ - നാല് ടേബിള്‍സ്പൂണ്‍
ബേക്കിംഗ് പൗഡര്- ഒരു ടീസ്പൂണ്
പാല്- കുറച്ച്
പഞ്ചസാര - ഒരു കപ്പ്
വെള്ളം- ഒന്നേകാല് കപ്പ്
ഡാല്ഡ - വര്‍ഗുഖ്‌ഖ്‌ാനാവശ്ര്യമായത്

തയ്യാറാക്കുന്ന വിധം:

മൈദയും ബേക്കിംഗ് പൗഡറും ഒരുമിച്ച് അരിക്കുക.അതില്‍ പാല്പ്പൊടി ചേര്‍ത്ത് ആവശ്യത്തിന് പാലൊഴിച്ച് കുഴയ്ക്കുക. ഇത് ചെറിയ ഉരുളകളാക്കി ഉരുട്ടി ചൂടായ ഡാല്ഡയില് വറുത്തെടുക്കുക. പഞ്ചസാരയില് വെള്ളം ചേര്ത്ത് ഉരുക്കുക. വറുത്ത ഉരുളകള് ചൂടോടെ ചൂട് പഞ്ചസാര പാനിയിലിടുക. പത്തുമിനിറ്റിനുംശേഷം ഗുലാബ് ജാം എടുത്ത് ഉപയോഗിക്കാം

ജാക്ക്‍്ഫ്രൂട്ട് മില്‍ക്ക് ഷേക്ക്‌.

ആവശ്യം ഉള്ള സാധനങ്ങള്‍
ചക്ക പഴം -1/4 ഭാഗം
പാല്‍ തണുപ്പിച്ചത്‌ 1
തേന്‍ 2 ടീസ്പൂണ്‍
പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍
ഐസ് ക്രീം - 1/2 കപ്പു

പാചകം ചെയ്യുന്ന വിധം
ചക്കപ്പഴം കുരുകളഞ്ഞ് മിക്സിയില്‍ ഇട്ട് അടിച്ചു കുഴമ്പ് പരുവത്തിലാക്കുക. ഇതിനോടൊപ്പം ബാക്കി ചേരുവകള്‍ ചേര്‍ത്ത് നല്ല വണ്ണം മിക്സ് ചെയിതു യോജിപ്പിക്കുക. ഫ്രിഡ്ജില്‍ വെച്ച് നന്നായി തണുപ്പിച്ചു ഉപയോഗിക്കുക.

കാരറ്റ് പായസം

കാരറ്റ് - 450 ഗ്രാം
പാല്‍ - 1 ലിറ്റര്‍
പഞ്ചസാര - 2 കപ്പ്
ഏലക്ക - 5 എണ്ണം
അണ്ടിപരിപ്പ് - 15 എണ്ണം

പാചകം ചെയ്യുന്ന വിധം

കാരറ്റ് ചീകിയത് പകുതി പാല്‍ ചേര്‍ത്ത് വേവിക്കുക. വെന്തു കഴിഞ്ഞു വാങ്ങി ചൂടാറാന്‍ വെക്കുക. തണുത്ത ശേഷം മിക്സിയില്‍ ഇട്ടു അടിച്ചു എടുക്കുക. അതിനു ശേഷം അടുപ്പില്‍ വെച്ച് ബാക്കി പാല്‍ ചേര്‍ത്ത് തിളപ്പിക്കുക. തിളക്കുമ്പോള്‍ പഞ്ചസാരയും ഏലക്കപൊടിയും അണ്ടിപ്പരിപ്പും ചേര്‍ത്ത് വാങ്ങുക.

ഹോം മേഡ് ചോക്കൊളേറ്റ്

മില്‍ക്ക് മേഡ് കണ്ടെന്‍സ്ട് മില്‍ക് ഒരു ടിന്‍
പഞ്ചസാര. രണ്ടു മൂന്നു സ്പൂണ്‍
കൊക്കോ പൗഡര്‍ മൂന്നു സ്പൂണ്‍
ബട്ടര്‍ 50 ഗം

പാചകം ചെയ്യുന്ന വിധം

ബട്ടര്‍ ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ ഉരുക്കുക. അതില്‍ കൊക്കോ പൗഡര്‍ ചേര്‍ത്തിളക്കി കണ്ടെന്‍സ്ട് മില്‍ക്കും അത്യാവശ്യമെങ്കില്‍ മാത്രം കുറച്ചു പഞ്ചസാരയും ചേര്ത്തിളക്കി പാത്രത്തില്‍ നിന്നു വിട്ടു പോരുന്ന പരുവത്തില്‍ തീയില്‍ നിന്നു വാങ്ങുക... ഇഷ്ടമാണെങ്കില്‍ നട്ട്സും റേസിന്‍സുമൊക്കെ ചേര്‍ക്കം. തണൂപ്പിച്ചു ഇഷ്ടമുള്ള ഷേപില്‍ ആക്കി ചെയ്തെടുക്കാം

ബീഫ് വരട്ടിയത്

ആവശ്യം ഉള്ള സാധനങ്ങള്‍

1. പോത്തിറച്ചി - 1/2 കിലോ

2. തൈര് - 1 കപ്പ്‌

3. മഞ്ഞള്‍ പൊടി - 1.1/2 ടീസ്പൂണ്‍

4. ഏലക്ക - 2 എണ്ണം

ഗ്രാമ്പു - 2 എണ്ണം

കറുവാപട്ട- 1 ഇഞ്ഞ് കഷ്ണം

കുരുമുളക് - 10 എണ്ണം

5. സവോള കൊത്തിയരിഞ്ഞത്‌ -1 കപ്പ്

6. ഇഞ്ചി അരച്ചത് - 1 ടീസ്പൂണ്

‍വെളുത്തുള്ളി അരച്ചത് - 2 ടീസ്പൂണ്‍

മല്ലിപൊടി - 2 ടീസ്പൂണ്‍

ജീരകം പൊടിച്ചത് - 2 ടീസ്പൂണ്‍

മുളകുപൊടി - 2 ടീസ്പൂണ്‍

7. തക്കാളി അരിഞ്ഞത് - 2 ടീസ്പൂണ്‍

8. എണ്ണ -1/2 കപ്പ്

9. ഉപ്പു - പാകത്തിന്


പാചകം ചെയുന്ന വിധം


പോത്തിറച്ചി കഷ്ണങള്‍ തൈരും ഉപ്പും മഞ്ഞള്‍ പൊടിയും പുരട്ടി 30 മിനിട്ട് വയ്ക്കുക.നാലാമത്തെ ചേരുവ വറുത്തു പൊടിച്ചു മാറ്റി വെക്കുക. എണ്ണ ചൂടാക്കി കൊത്തിയരിഞ്ഞ സവോള ചേര്‍ത്ത് വഴറ്റുക. 10 മിനിട്ടിനു ശേഷം ആറാമത്തെ ചേരുവയും തക്കാളിയും ചേര്‍ത്ത് വഴറ്റുക. എണ്ണ തെളിയുമ്പോള്‍ പുരട്ടി വെച്ചിരിക്കുന്ന ഇറച്ചി ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. ഇടക്ക് അല്‍പ്പം വെള്ളം ചേര്‍ക്കാം. കറി തീരെ വരണ്ടു പോകരുത്. നേരത്തെ പൊടിച്ചു വെച്ചിരിക്കുന്ന മസാല 1/4 ടീസ്പൂണ്‍ വിതറി ചൂടോടെ കഴിക്കാം

കരിമീന്‍ പൊള്ളിച്ചത്

ആവശ്യം ഉള്ള സാധനങ്ങള്‍

കരിമീന്‍ - 10 എണ്ണം

വറ്റല്‍ മുളക് - 20 എണ്ണം

കുരുമുളക് - 15 എണ്ണം

ചുവന്നുള്ളി - 15 എണ്ണം

മഞ്ഞള്‍ പൊടി - ഒരു ടീസ്പൂണ്‍

വെളുത്തുള്ളി - 5 അല്ലി

നാരങ്ങ- 2 എണ്ണം

എണ്ണ- ആവശ്യത്തിനു

ഉപ്പു - പാകത്തിന്.

പാചകം ചെയുന്ന വിധം


മീന്‍ നന്നായി കഴുകിയ ശേഷം വറുക്കാനായി വരയുക.നാരങ്ങാ നീരും ഉപ്പും ചേര്‍ത്ത് 15 മിനിട്ട് വച്ചശേഷം കുരുമുളക്, വറ്റല്‍ മുളക്, മഞ്ഞള്‍, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ അരച്ചു മീനില്‍ പുരട്ടുക .പരന്ന പാത്രത്തില്‍ എണ്ണ പുരട്ടിയ വാഴയില വെച്ച ശേഷം അതില്‍ മീന്‍ വെച്ച് മറ്റൊരു ഇല കൊണ്ട് അത് മൂടുക. പാത്രം അടച്ചു വെച്ച് മീനിന്റെ 2 വശവും വേവിച്ച് എടുക്കണം . 2 വശവും വെന്തു കഴിയുമ്പോള്‍ വാങ്ങി ചൂടോടെ ഉപയോഗിക്കുക

മാമ്പഴക്കാളന്‍

മാമ്പഴക്കാളന്‍ :
1. നല്ല പഴുത്ത കറിമാമ്പഴം - അരകിലോഗ്രം
2. മഞ്ഞള്‍ പൊടി - 1 ടീസ്പൂണ്‍
3. മുളക്പൊടി - 1 ടീസ്പൂണ്‍
4. ഉപ്പ് - ഒരു ടീസ്പൂണ്‍
5. നാളികേരം - അര മുറി
6. ജീരകം - ഒരു നുള്ള് പച്ചമുളക് - 3 എണ്ണം
7. തൈര്. - ഒരു കപ്പ്
8. കടുക് - ഒരു ടീസ്പൂണ്‍
9. ഉലുവ - അര ടീസ്പൂണ്‍
10. കറിവേപ്പില - 2 ഇതള്‍

പാചകം ചെയ്യുന്ന രീതി
മാമ്പഴം തൊലി പൊളിച്ചു കളഞ്ഞ് ഒന്നാം ചേരുവകളുമായി ചെറു തീയില്‍ വേവിക്കുക, രണ്ടാം ചേരുവകളെല്ലാം നല്ല മയത്തില്‍ അല്‍ പ്പം തൈരു ചേര്‍ ത്ത് അരച്ചെടുത്തു ബാക്കി തൈരും ചേര്‍ ത്ത് വേവിച്ച മാമ്പഴത്തില്‍ ചേര്‍ ത്തു ചെറു തീയില്‍ തിളപ്പിക്കുക, ചാറു കുറുകി കഴിയുമ്പോള്‍ വാങ്ങിവെച്ചു നാലാം ചേരുവകള്‍ വെളിച്ചെണ്ണയില്‍ വറുത്തൊഴിക്കുക.
(മാമ്പഴത്തിനു മധുരം കുറവെങ്കില്‍ അല്പം ശര്‍ ക്കര ചേര്‍ ത്താല്‍ മതി)... മാമ്പഴക്കാളന്‍ തയ്യാര്‍ .

2009 മേയ് 14, വ്യാഴാഴ്‌ച

മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങള്‍

മലയാളികളുടെ ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്ന രീതികളെ കുറിച്ചാണ് ഈ ബ്ലോഗ്ഗില്‍ വിശദീകരിക്കുന്നത്

Pachakam   © 2008. Template Recipes by Emporium Digital

TOP